Home » Malayalam News

Malayalam News

പാലിയേക്കര ടോളിലെ പഞ്ചവാദ്യം കേൾക്കണോ? ഇന്നോവ പുല്ലാങ്കുഴലൂതുന്നതോ?

ഇടപ്പള്ളി കവലയിലോ പാലിയേക്കര ടോളിലോ ചെന്നാൽ ഹോണടി ശബ്ദംകാരണം ഇനി തലമണ്ട പൊളിയില്ല. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ജീ കീ കീ ശബ്ദമില്ലാതാക്കാൻ ഉപായം കണ്ടെത്തിയിട്ടുണ്ട്. അതും തനി നാടൻ രീതി. ചില നേരങ്ങളിൽ ശല്യമുണ്ടാക്കുന്ന ഹോണടി ശബ്ദം ഇല്ലാതാക്കാനാണ് ഗതാഗത വകുപ്പ് പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. ഹോണുകൾക്ക് പകരം ഭാരതീയ വാദ്യ ശബ്ദങ്ങൾ ഉപയോഗിക്കാമെന്നാണ് നിതിൻ ഗഡ്കരി ജീയുടെ ശുപാർശ. നാഗ്പൂരിലെ പതിനൊന്നാം നിലയിൽ പുലർച്ചെ പ്രാണായാമം ചെയ്യുമ്പോൾ ഹോണടി ശബ്ദംകാരണം ചെവിതല കേൾക്കുന്നില്ല. പരിഹാരം തേടിയുള്ള അലച്ചിലിനിടെയാണ് ഹോണടി ശബ്ദമില്ലാതെ ...

Read More »

സ്വപ്നം കണ്ടത് ഒരു വീട്… പ്രവാസി നടത്തിയത് 6 വർഷം നീണ്ട നിയമ പോരാട്ടം! വീഡിയോ കാണാം

ഹൈലൈറ്റ്: വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസി നടത്തിയത് ആറ് വർഷം നീണ്ട നിയമ പോരാട്ടം. ഒടുവിൽ ഡിഡിപി യുടെ ഇടപെടലിൽ അനുമതിയായി. കണ്ണൂക്കര വട്ടക്കണ്ടി നിസാർ ഹംസയാണ് ഒരു മാസത്തിനുള്ളിൽ ലഭിക്കേണ്ട കെട്ടിട നിർമാണ അനുമതി സർട്ടിഫിക്കറ്റിനായി 6 വർഷവും 4 മാസവും ഓഫീസുകൾ കയറി ഇറങ്ങിയത്. നാദാപുരം: വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസി നടത്തിയത് ആറ് വർഷം നീണ്ട നിയമ പോരാട്ടം. ഒടുവിൽ ഡിഡിപി യുടെ ഇടപെടലിൽ അനുമതിയായി. കണ്ണൂക്കര വട്ടക്കണ്ടി നിസാർ ഹംസയാണ് ഒരു മാസത്തിനുള്ളിൽ ലഭിക്കേണ്ട കെട്ടിട ...

Read More »

ഓഗസ്റ്റ് 20 ജന്മദിന ഫലം: ബിസിനസ് മെച്ചപ്പെടും

ഹൈലൈറ്റ്: ഓഗസ്റ്റ് 20 ന് ജനിച്ചവരുടെ ഫലം അഭിവൃദ്ധി വർദ്ധിക്കകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട ബിസിനസ്സ് അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു വർഷത്തിന്റെ അധിപനായ ചൊവ്വ ചിങ്ങ രാശിയിൽ സഞ്ചരിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള പരാമർശം ലാഭത്തിലേക്കും പുതിയ കരാറിന്റെ ആരംഭത്തിലേക്കും നയിക്കും. ആഗസ്റ്റോടെ, ഇറക്കുമതി-കയറ്റുമതി ബിസിനസുമായി ബന്ധപ്പെട്ട ആളുകളുടെ തടസ്സങ്ങൾ അവസാനിക്കുകയും നല്ല അവസരങ്ങൾ ലഭിക്കുകയും ചെയ്യും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ, ശേഷിക്കുന്ന പഴയ കാര്യങ്ങൾ പുറത്തുവരും, നിങ്ങളുടെ അഭിവൃദ്ധി വർദ്ധിക്കും.നവംബർ, ഡിസംബർ മാസങ്ങളിൽ രഹസ്യ ശത്രുക്കൾ നിങ്ങളെ ബുദ്ധിമുട്ടിക്കും. ഈ വർഷത്തിന്റെ രണ്ടാം ...

Read More »

ഉണ്ണി മുകുന്ദനും ഇന്ദ്രൻസും ഒന്നിക്കുന്ന ‘ഏക് ദിൻ’; ഉണ്ണി ആലപിച്ച ഗാനവും ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ട് പൃഥ്വിയും ദിലീപും!

ഹൈലൈറ്റ്: ഉണ്ണി മുകുന്ദനൊപ്പം ഇന്ദ്രന്‍സ് ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ് ഫസ്റ്റ് ലുക്കിനൊപ്പം ഗാനവും പുറത്ത് നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലന്‍ നിര്‍മ്മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. പുതുമുഖങ്ങള്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു നിര്‍ണായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത്.Also Read: നിന്റെ വിജയങ്ങളെല്ലാം എന്റെ സ്വന്തമാണ്, സണ്ണി വെയിന് പിറന്നാള്‍ ...

Read More »

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്; യുഎൻ രക്ഷാ സമിതിയിൽ ജയശങ്കർ

ഹൈലൈറ്റ്: ഭീകരതയ്ക്ക് ചില രാജ്യങ്ങൾ താവളമൊരുക്കുന്നു ആഗോള സമാധാനത്തിന് ഭീഷണി കൊവിഡ് പോലെ ഭീകരവാദം എല്ലാവരേയും ബാധിക്കുന്ന വിഷയം ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഐഎസ് ഇന്ത്യയുടെ അയൽപ്പക്കത്ത് വരെ എത്തിയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരതയ്ക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന് ഭീഷണിയായി കൊവിഡ് ‘ബ്രേക് ത്രൂ’ കേസ്; രാജ്യത്തെ 46 ശതമാനവും സംസ്ഥാനത്ത്ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാ ...

Read More »

ട്രാഫിക്കിൽ സമയം വെറുതെ കളയണോ? ഒന്ന് ഷാംപൂ തേച്ച് കുളിച്ചേക്കാം

ട്രാഫിക് ലൈറ്റ് കാത്ത് കിടക്കുമ്പോൾ നിങ്ങൾ സാധാരണ എന്താണ് ചെയുക. ഒന്നുകിൽ മൊബൈൽ ഫോണിൽ എന്തെങ്കിലും നോക്കിയിരിക്കും, അല്ലെങ്കിൽ പുറത്തുള്ള കാഴ്ചകൾ കണ്ടിരിക്കും. എന്തായാലും ഒന്ന് ഷാംപൂ തേച്ച് കുളിച്ചേക്കാം എന്ന് തീരുമാനിക്കില്ലലോ? പക്ഷെ കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗിൽ നിന്നുള്ള ഒരു വിദ്വാൻ ചെയ്തത് അത് തന്നെയാണ്. ബൈക്കിൽ എത്തിയ കക്ഷി ട്രാഫിക് ലൈറ്റ് പച്ചയായി മാറുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യിൽ കരുതിയ ഷാംപൂ എടുത്ത് തലയിൽ തേച്ചു പിടിപ്പിക്കാൻ തുടങ്ങി. നല്ല മഴയുള്ള സമയത്താണ് യുവാവ് ഷാംപൂ തലയിൽ തേച്ചു ...

Read More »

സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യൻ ക്ലബ്ബിനായി ബൂട്ടണിയും; അരങ്ങേറ്റത്തിന് കാത്തിരിക്കണം!

ഹൈലൈറ്റ്: സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബിൽ ഒരു വർഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത് എടികെ മോഹൻ ബഗാനിലാണ് കളിച്ചിരുന്നത് ഇന്ത്യൻ ഫുട്ബോളറും മുൻ കേരള ബ്ലാസ്റ്റേഴ‍്‍സ് താരവുമായ സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യൻ ക്ലബ്ബിന് വേണ്ടി കളിക്കും. ക്രൊയേഷ്യയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എച്ച‍്‍എൻ‍കെ സിബെനികുമായാണ് താരം കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസൺ വരെ എടികെ മോഹൻ ബഗാനിലാണ് ജിങ്കൻ കളിച്ചിരുന്നത്. എച്ച‍്‍എൻ‍കെ സിബെനിക് ക്രൊയേഷ്യൻ ലീഗിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ ടീമാണ്. അരങ്ങേറ്റ മത്സരത്തിനായി ജിങ്കൻ ഒരാഴ്ച കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ സൂപ്പ‍ർ ലീഗിൽ ആറ് ...

Read More »

മുടികൊഴിച്ചിലിന് മുരിങ്ങയില മരുന്നാക്കാം, ഇങ്ങനെ

മുടി വളരാത്തതല്ല, ഉള്ള മുടി കൊഴിഞ്ഞു പോകുന്നതാണ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീ പുരുഷന്മാര്‍ക്ക് ഈ പ്രശ്‌നമുണ്ടാകുന്നത് സാധാരണയാണ്. മുടി കൊഴിയാന്‍ ഹോര്‍മോണ്‍ കാരണങ്ങള്‍ അടക്കം പല കാരണങ്ങളുമുണ്ടാകും. മുടിയില്‍ ഒഴിക്കുന്ന വെള്ളം, പോഷകാഹാരക്കുറവ്, മുടിയില്‍ ഉപയോഗിയ്ക്കുന്ന ചില കെമിക്കലുകള്‍, സ്‌ട്രെയ്റ്റനിംഗ് പോലുള്ള ചില പ്രയോഗങ്ങള്‍, ഹെയര്‍ ഡ്രയര്‍ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. മുടി കൊഴിയാല്‍ നാച്വറല്‍ വഴികള്‍ മാത്രമാണ് ഗുണം ചെയ്യുക. ഇതിന് സഹായിക്കുന്ന ഒരു പ്രത്യേക ഹെയര്‍ ...

Read More »

‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നല്ലേ?’; ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചിത്രം പങ്കുവെച്ച് നടൻ, ഒപ്പം ഒരു നെടുനീളൻ കുറിപ്പും!

മിനിസ്ക്രീനിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരം അപ്രതീക്ഷിതമായി പരമ്പരയിൽ നിന്ന് പിന്മാറിയതും പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ നെടുനീളൻ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ബസിൽ യാത്ര ചെയ്ത അനുഭവം വിവരിച്ചിരിക്കുകയാണ് താരം. താരത്തിൻ്റെ കുറിപ്പ് ഇങ്ങനെയാണ്.Also Read: നമുക്ക് ചുറ്റുമുണ്ട്, നമ്മളിലുണ്ട് ഈ കഥയും കഥാപാത്രങ്ങളും! #ഹോം ഹൃദയസ്പര്‍ശിയായ ഫീല്‍ ഗുഡ് ...

Read More »

അഞ്ജുവിൻ്റെ നിശ്ചയദാർഢ്യം; തെരുവിലായവർക്കും ഒടുവിൽ വാക്സിൻ, വീഡിയോ കാണാം

ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തകൃതിയിൽ നടക്കുമ്പോഴും ആധാറോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാത്ത ചെറുതെങ്കിലും ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. സർക്കാർ രേഖകളിൽ പോലുമില്ലാത്ത തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ഈ സാധുജനങ്ങൾക്കും വേണമല്ലോ കൊവിഡ് എന്ന മഹാമാരിയിൽ നിന്നുള്ള സംരക്ഷണം. ഈ ചിന്തയിലാണ് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് കൊവിഡ് വാക്സിൻ ലഭിക്കുന്നതിനുവേണ്ടി പാരാമെഡിക്കൽ വിദ്യാർഥിനിയായ അഞ്ജു അരവിന്ദൻ ഇറങ്ങി തിരിച്ചത്. അഞ്ജുവിൻ്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് തെരുവിൽ കഴിയുന്ന മുപ്പതോളം പേർക്കാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കിയത്. സന്നദ്ധ ...

Read More »