Home » Malayalam News » ടി20 ലോകകപ്പ് ആര് നേടും? കൗണ്ട്ഡൗണ്‍ തുടങ്ങി, വിജയിയെ പ്രവചിച്ച് മോര്‍ഗനും സമ്മിയും

ടി20 ലോകകപ്പ് ആര് നേടും? കൗണ്ട്ഡൗണ്‍ തുടങ്ങി, വിജയിയെ പ്രവചിച്ച് മോര്‍ഗനും സമ്മിയും

ഹൈലൈറ്റ്:

  • ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യതയെന്ന് ഡാരന്‍ സമ്മി.
  • സമ്മിയുടെ ക്യാപ്റ്റന്‍സിയില്‍ വിന്‍ഡീസ് രണ്ടു തവണ ചാമ്പ്യന്മാരായി.
  • ലോകകപ്പില്‍ എല്ലാ ടീമിനും സാധ്യതയുണ്ടെന്ന് ഇയോയിന്‍ മോര്‍ഗന്‍.

ദുബായ്: ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചതോടെ ആരാധകര്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ടൂര്‍ണമെൻ്റിൻ്റെ കൗണ്ട്ഡൗണും തുടങ്ങി. ലോകകപ്പിനെക്കുറിച്ച് മുന്‍ കളിക്കാരുടെ വിലയിരുത്തലുകളും മറ്റും വരും ദിവസങ്ങളില്‍ ടൂര്‍ണമെന്റിനെ സജീവമാക്കും. അതിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗനും മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയും ലോകകപ്പ് വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ടി20 ലോകകപ്പ് ഒക്ടോബർ 23ന് തുടങ്ങും, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ!

വിരാട് കോലി നയിക്കുന്ന ഇന്ത്യയ്ക്കാണ് ടൂര്‍ണമെന്റിലെ ഏറ്റവും വിജയസാധ്യതയെന്ന് ഡാരന്‍ സമ്മി പറയുന്നു. ഇന്ത്യയാണ് ഏറ്റവും കടുപ്പക്കാരായ ടീം. ഇന്ത്യയുടെ ടി20 ടീം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരും ഐപിഎല്ലിലൂടെ കടന്നുവന്നവരുമെല്ലാമാണ്. കടുത്ത സമ്മര്‍ദ്ദത്തില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മേല്‍ക്കൈയെന്നും സമ്മി വിലയിരുത്തി. 2012ലും 2016ലും വെസ്റ്റിന്‍ഡീസ് ചാമ്പ്യന്മാരായപ്പോള്‍ സമ്മി ആയിരുന്നു ക്യാപ്റ്റന്‍.

ഈ രണ്ട് കളിക്കാരെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് റമീസ് രാജ, ഓഗസ്ത് 15ന് ശേഷം ഇന്ത്യയ്ക്ക് വിട്ടുവീഴ്ച

ഐപില്ലിന്റെ രണ്ടാം ഘട്ടം യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് സമ്മി പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് 19നെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. ഐപിഎല്ലും ഇവിടെ നടക്കുന്നതിനാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് സാഹചര്യവുമായി ഇണങ്ങിച്ചേരാനുള്ള അവസരം ലഭിക്കുന്നു. ഇത് ടൂര്‍ണമെന്റില്‍ ഗുണം ചെയ്‌തേക്കും.

സിക്സറടിച്ച് ഫിഫ്ടി തികച്ച ഷമി, കൂസലില്ലാതെ ബാറ്റ് ചെയ്ത ബുംറ; ലോർഡ്സിൽ വാലറ്റം തീപ്പൊരിയായി!!

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍ ടൂര്‍ണമെന്റ് കടുത്തതായിരിക്കുമെന്ന അഭിപ്രായക്കാരനാണ്. ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ലെന്നും ആര്‍ക്കും ജേതാവാകാമെന്നും മോര്‍ഗന്‍ പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ടൂര്‍ണമെന്റിനായി തങ്ങള്‍ കാത്തിരിക്കുകയാണ്. സ്ഥിരതയോടെ കളിക്കാനാകുന്നതാണ് തങ്ങളുടെ കരുത്ത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായുള്ള തങ്ങളുടെ പ്രകടനമാണ് രണ്ടാം റാങ്കിലെത്തിച്ചത്. ലോകകപ്പിലും മികവുകാട്ടാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയുള്ള ലോകകപ്പ് നടത്തുക.

ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് തെങ്കാശി പുളിയാങ്കുടിയിലെ നാരങ്ങാ കർഷകർ


Source link

x

Check Also

മുഖം തിളങ്ങാനും ചെറുപ്പത്തിനും പൊട്ടെറ്റോ ക്രീം പായ്ക്ക്

മുഖത്തിന്റെ സൗന്ദര്യത്തിന്, ചര്‍മ സൗന്ദര്യത്തിന് അടുക്കളയിലെ കൂട്ടുകളെന്നത് ഏറെ പ്രധാനമാണ്. നാം വലിയ വില കൊടുത്ത് വാങ്ങുന്ന കെമിക്കലുകള്‍ ഉള്ള ...