Home » Malayalam News » മുഴുമണ്ഡലത്തിൽ ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടാണ്! 6ാം മാസത്തിൽ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്! നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടതെന്ന് ആരാധകർ

മുഴുമണ്ഡലത്തിൽ ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടാണ്! 6ാം മാസത്തിൽ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്! നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടതെന്ന് ആരാധകർ

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യയും. ഗര്‍ഭാവസ്ഥയിലും തന്റെ ജീവവായുവായ ഡാന്‍സിനെ കൂടെക്കൂട്ടിയിട്ടുണ്ട് സൗഭാഗ്യ. ഡാന്‍സ് ചെയ്യുന്നതിനിടയിലെ വൈഷമ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള സൗഭാഗ്യയുടെ കുറിപ്പ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. വീഡിയോയ്‌ക്കൊപ്പമായി പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. വിശദമായി വായിക്കാം.

സൗഭാഗ്യയും അര്‍ജുനും

ടിക് ടോക് വീഡിയോയും ഡാന്‍സിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരദമ്പതികളാണ് അര്‍ജുനും സൗഭാഗ്യയും. സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സൗഭാഗ്യ സ്വീകരിച്ചിരുന്നില്ല. നൃത്തരംഗത്ത് സജീവമായി മുന്നേറുകയാണ് താരപുത്രി. അമ്മയ്ക്കും മുത്തശ്ശിക്കും പിന്നാലെയായാി സൗഭാഗ്യയും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. അവസരം ലഭിച്ചപ്പോഴും സ്വീകരിക്കാത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു.

പുതിയ വിശേഷം

ഗര്‍ഭിണിയാണെന്നുള്ള വിശേഷം ആരാധകരുമായി പങ്കുവെച്ച് സൗഭാഗ്യ എത്തിയിരുന്നു. പതിവ് പോലെ തന്നെ ഫോട്ടോ ഷൂട്ടിനായി പോസ് ചെയ്യുകയായിരുന്നു. അതിനിടയില്‍ ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. ഉള്ളിലൊരാളുണ്ടെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. പിന്നീടുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു താരം. പ്രിയപ്പെട്ട പട്ടികളില്‍ നിന്നും അകലം പാലിക്കാനായി ഡോക്ടര്‍ നിര്‍ദേശിച്ചുവെങ്കിലും അതിന് കഴിയില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

ഡാന്‍സിനെക്കുറിച്ച്

6ാം മാസത്തില്‍ ചുവടുവെക്കുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവെച്ചത്. മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്‍രെ അവസ്ഥയാണ് ഇത്, എല്ലാവര്‍ക്കും ഇങ്ങനെയാവണമെന്നില്ല. 89 കിലോ ശരീരഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുകയെന്നതാണ് അടുത്ത ചാലഞ്ച്. ഈ മാറ്റത്തില്‍ ബേബി ബംപിനും പ്രധാന പങ്കുണ്ടെന്ന് സൗഭാഗ്യ പറയുന്നു.

അമ്മയെക്കുറിച്ച്

6ാം മാസത്തില്‍ മുഴുമണ്ഡലത്തിലുള്ള നില്‍പ്പ് അത്ര സുഖകരമല്ലെങ്കിലും ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മണ്ഡി അടവുകള്‍ ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. ശരീരത്തിലെ ചില മാറ്റങ്ങള്‍ പ്രാക്ടീസിന് തടസ്സമാണ്. അവയെ അവഗണിച്ച് ഇത്രയും ചെയ്യാനാവുന്നത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കുഞ്ഞിനോട് ഇതേക്കുറിച്ച് എന്തായാലും പറയുമെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.

സന്തോഷം തോന്നുന്നു

ശരിയായ രീതിയില്‍ ആ സ്പിരിറ്റ് നിലനിര്‍ത്തുന്ന നിന്നെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നായിരുന്നു അശ്വതി ശ്രീകാന്തിന്റെ കമന്റ്. വീണ നായരും സൗഭാഗ്യയ്ക്ക് സ്‌നേഹം അറിയിച്ചെത്തിയിരുന്നു. സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. ഡോക്ടര്‍ ഡാന്‍സ് ചെയ്യരുതെന്ന് നിര്‍ദേശിച്ചുവെങ്കിലും അത് പാലിക്കാന്‍ കഴിയാത്തതിനെക്കുറിച്ചായിരുന്നു ഒരാള്‍ പറഞ്ഞത്. ടെന്‍ഷനോടെയാണ് ഈ വീഡിയോ കണ്ട് തീര്‍ത്തതെന്ന് ഒരാള്‍ പറഞ്ഞത്.


Source link

x

Check Also

അടുത്ത സീസണില്‍ ധോണി കളിച്ചേക്കില്ല; ആരാധകരെ കുഴയ്ക്കുന്ന സൂചന നല്‍കി സിഎസ്‌കെ ക്യാപ്റ്റന്‍!

ഹൈലൈറ്റ്: ഐപിഎല്‍ 2022ല്‍ ധോണി കളിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല അടുത്ത സീസണ്‍ ഐപിഎല്ലില്‍ പുതിയ രണ്ടു ടീമുകള്‍ കൂടി അന്താരാഷ്ട്ര ...