Home » Malayalam News » ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം കിട്ടുമോ? രമേശന് നിവർന്ന് നടക്കാം, വീഡിയോ

ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം കിട്ടുമോ? രമേശന് നിവർന്ന് നടക്കാം, വീഡിയോ


കാസർകോട്: നട്ടെല്ലിന് പരിക്കേറ്റതു കാരണം വിത്ത് പേനകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു കാസർകോട് . എന്നാൽ രമേശൻ്റെ കണക്ക് കൂട്ടൽ ആകെ തകിടം മറിച്ചാണ് കൊവിഡ് മഹാമാരി ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം നിർമ്മാണത്തിലൂടെയാണ് മുളപ്പിച്ചെടുത്തത്. ദിവസം 200 രൂപ വരുമാനം അതിലൂടെ നേടിയിരുന്നു. തുടർ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനുള്ള ശ്രമം നടത്തിയതും ഇതിലൂടെയായിരുന്നു. കൊവിഡ് നിയന്ത്രണം വന്നതോടെ ഇപ്പോൾ പേനകൾ വിൽക്കാനാവാതെ വീട്ടിൽ കെട്ടികിടക്കുകയാണെന്ന് രമേശൻ പറയുന്നു.

Also Read:

12 വർഷം മുമ്പാണ് വീട്ടിലേക്കുള്ള വഴിയിൽ വച്ച് തളർന്ന് വീണത്. നട്ടെല്ലിന് പരിക്കേറ്റ രമേശനെ മംഗളുരുവിലും പിന്നീട് പരിയാരത്തും ചികിൽസക്കായി കൊണ്ടുപോയിരുന്നു. മൂന്നു വർഷമാണ് അനങ്ങനാകാതെ വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടത്. അതിനിടെ പണിതീരാത്ത വീട് പൊവ്വലിലെ എൽബിഎസ് എൻജിനിയറിങ്ങ് വിദ്യാർത്ഥികളാണ് പൂർത്തികരിച്ചു നൽകിയത്. തൊഴിൽ ചെയ്യാനാകാതെ വിഷമിച്ച രമേശന് പിന്നീട് രക്ഷയായത് മുളിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ അധികൃതരുടെ വിത്ത് പേന നിർമാണ പരിശീലനമായിരുന്നു.

Also Read:

സോപ്പുപൊടി നിർമാണത്തിലും ഫിനോയിൽ നിർമാണത്തിലും പരിശീലനം ലഭിച്ചിരുന്നു. ഒരു ദിവസം 50 പേന വരെയാണ് രമേശൻ നിർമിച്ചിരുന്നത്. വർണ്ണ പേപ്പറുകളും പച്ചക്കറിവിത്തുകളും ഉപയോഗിച്ച് നിർമിച്ച പേനയ്ക്ക് എട്ടു രൂപയായിരുന്നു വില. വിത്ത് പേനക്ക് സർക്കാർ ഓഫീസുകൾ, കോളജ്, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ആവശ്യക്കാർ ഏറെയായിരുന്നു. അയ്യായിരത്തോളം പേനകൾ ഇതിനകം വിറ്റു കഴിഞ്ഞിരുന്നു. എന്നാൽ കൊവിഡ് കാല പ്രതിസന്ധിയിൽ വിൽപന നിലച്ചതോടെ നട്ടെല്ലിന് ശസ്‌ത്രക്രിയ ഇനി അസാധ്യമായിരിക്കുയാണ്.

ഇനി രണ്ടു ലക്ഷം രൂപ ചിലവിട്ട് ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ ജീവിതം പഴയ പോലെയാകുമെന്ന് ഡോക്ടർമാർ രമേശന് ഉറപ്പുനൽകിയിരുന്നു. പേനകൾ വിറ്റ് കിട്ടുന്ന വരുമാനം സ്വരുക്കൂട്ടി വെച്ച് ശസ്ത്രക്രിയ നടത്താൻ ആയിരുന്നു ആഗ്രഹം. പക്ഷേ ഈ കെട്ട കാലം ആ പ്രതീക്ഷയും തല്ലിക്കെടുത്തിയതിന്‍റെ നിരാശയിലാണ് രമേശനിപ്പോൾ. സർക്കാരോ ഉദാരമതികളോ ഇനി സഹായിച്ചാൽ മാത്രമേ രമേശന് നിവർന്ന് നടക്കാനുള്ള ശസ്ത്രക്രിയ നടക്കൂ.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂകാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ


Source link

x

Check Also

മുഖം തിളങ്ങാനും ചെറുപ്പത്തിനും പൊട്ടെറ്റോ ക്രീം പായ്ക്ക്

മുഖത്തിന്റെ സൗന്ദര്യത്തിന്, ചര്‍മ സൗന്ദര്യത്തിന് അടുക്കളയിലെ കൂട്ടുകളെന്നത് ഏറെ പ്രധാനമാണ്. നാം വലിയ വില കൊടുത്ത് വാങ്ങുന്ന കെമിക്കലുകള്‍ ഉള്ള ...