Home » Malayalam News » സ്വപ്നം കണ്ടത് ഒരു വീട്… പ്രവാസി നടത്തിയത് 6 വർഷം നീണ്ട നിയമ പോരാട്ടം! വീഡിയോ കാണാം

സ്വപ്നം കണ്ടത് ഒരു വീട്… പ്രവാസി നടത്തിയത് 6 വർഷം നീണ്ട നിയമ പോരാട്ടം! വീഡിയോ കാണാം

ഹൈലൈറ്റ്:

  • വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസി നടത്തിയത് ആറ് വർഷം നീണ്ട നിയമ പോരാട്ടം.
  • ഒടുവിൽ ഡിഡിപി യുടെ ഇടപെടലിൽ അനുമതിയായി.
  • കണ്ണൂക്കര വട്ടക്കണ്ടി നിസാർ ഹംസയാണ് ഒരു മാസത്തിനുള്ളിൽ ലഭിക്കേണ്ട കെട്ടിട നിർമാണ അനുമതി സർട്ടിഫിക്കറ്റിനായി 6 വർഷവും 4 മാസവും ഓഫീസുകൾ കയറി ഇറങ്ങിയത്.

നാദാപുരം: വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസി നടത്തിയത് ആറ് വർഷം നീണ്ട നിയമ പോരാട്ടം. ഒടുവിൽ ഡിഡിപി യുടെ ഇടപെടലിൽ അനുമതിയായി. കണ്ണൂക്കര വട്ടക്കണ്ടി നിസാർ ഹംസയാണ് ഒരു മാസത്തിനുള്ളിൽ ലഭിക്കേണ്ട കെട്ടിട നിർമാണ അനുമതി സർട്ടിഫിക്കറ്റിനായി 6 വർഷവും 4 മാസവും ഓഫീസുകൾ കയറി ഇറങ്ങിയത്. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ 2015 ഏപ്രിൽ 9 നാണ് അഴിയൂർ കോറോത്ത് റോഡിൽ പനാടേമ്മൽ സ്കൂളിനടുത്ത് വീട് നിർമ്മിക്കാനുള്ള അനുമതിക്കായി നിസാർ ഹംസ അപേക്ഷിച്ചത്. അപേക്ഷ നൽകി 8 മാസത്തിന് ശേഷം റോഡിൽ നിന്നു മൂന്ന് മീറ്റർ അകലം പാലിക്കാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയുണ്ടായി.

Also Read: ആ തലയോട്ടി 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷൻ്റേത്! ഇനി ഡിഎൻഎ ടെസ്റ്റ്; ദൂരൂഹത നീങ്ങാതെ വൈക്കം ‘കോൾഡ് കേസ്’

എന്നാൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഹംസ നിരവധി തവണ ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റ സാനിധ്യത്തിൽ വീണ്ടും അളവ് നടത്തി 3.20 മീറ്റർ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അധികൃതർ അനുമതി നൽകിയില്ല. ഇതോടെ അളവ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്റയും, കത്ത് നൽകിയ സെക്രട്ടറിയുടെയും വിവരങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയപ്പോൾ ഫയലിൽ ലഭ്യമല്ലെന്ന മറുപടിയാണ് ഹംസയ്ക്ക് ലഭിച്ചത്. മാറി, മാറി വന്ന ഉദ്യോഗസ്ഥരും മുൻ നിലപാട് തുടർന്നതോടെ വർഷങ്ങളാണ് നഷ്ടമായതെന്ന് നിസാർ ഹംസ പറഞ്ഞു.

Also Read: ആറാട്ടുപുഴയിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു; അമ്പലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം, ഭാര്യക്ക് പരിക്ക്

പഴയ അപേക്ഷയ്ക്ക് പകരം പുതിയ അപേക്ഷ സമർപ്പിക്കാൻ അധികൃതർ ആവശ്യപെട്ടു. ഇതോടെ നേരത്തെ നൽകിയ അപേക്ഷയുടെ പകർപ്പ് പഞ്ചായത്തിൽ നിന്ന് ലഭിക്കാൻ വിവരാവകാശ പ്രകാരം അപേക്ഷ നൽകി. എന്നാലിതിന് അധികൃതർ ഹംസയുടേതല്ലാത്ത വ്യാജ രേഖകൾ അടങ്ങിയ മറുപടി നൽകുകയുണ്ടായി. ഇതോടെ ഹംസ കലക്ടർക്ക് സംഭവം സംബന്ധിച്ച് പരാതി നൽകി. ഇതിനിടയിൽ വീടിന്റെ പ്രവൃത്തി നടത്താൻ പഞ്ചായത്ത് ഹം സയ്ക്ക് വാക്കാൽ അനുമതി നൽകിയെങ്കിലും റോഡിൽ നിന്ന് 3.20 മീറ്റർ അകലം പാലിച്ച് നിർമ്മിച്ച ഷോ വാൾ പൊളിച്ച് മാറ്റാൻ പഞ്ചായത്ത് ആവശ്യം ഉന്നയിച്ചു. ഇതോടെ ഹംസ ചോറോട് പെർഫോമൻസ് ഓഡിറ്റിംങ്ങ് സൂപ്പർ വൈസർക്ക് പഞ്ചായത്തിന്റെ പുതിയ ആവശ്യത്തിനെതിരെ പരാതി നൽകി.

എന്നാൽ ഷോ വാൾ സൂപ്പർ വൈസർ പൊളിക്കേണ്ടന്ന് നിർദ്ദേശം നൽകി. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ട് നിസാർ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, അസിസ്റ്റന്റ് ഡയരക്ടർ ഓഫ് പഞ്ചായത്ത് ഡിഡിപി, സംസ്ഥാന വിവരാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുകയുണ്ടായി. വീടും സ്ഥലവും പരിശോധന നടത്തിയ ഡിഡിപി എ വി അബ്ദുൾ ലത്തീഫ് നിസാർ ഹംസയുടെ വാദങ്ങൾ അംഗീകരിച്ച് കഴിഞ്ഞ ദിവസം കെട്ടിട അനുമതി നൽകുകയുണ്ടായി. ഖത്തറിൽ ജോലി ചെയ്യുന്ന നിസാർ ഹംസ കൊവിഡിൽ രണ്ട് വർഷമായി നാട്ടിൽ കഴിയുകയാണ്. ഭാര്യ അർബുദ രോഗ ബാധിതയായി ചികിത്സയിലാണ്. നിസ്സാര കാരണം പറഞ്ഞ് വിലയേറിയ ആറ് വർഷം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടരാനാണ് നിസാർ ഹംസയുടെ തീരുമാനം.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


Source link

x

Check Also

ഓഗസ്റ്റ് 20 ജന്മദിന ഫലം: ബിസിനസ് മെച്ചപ്പെടും

ഹൈലൈറ്റ്: ഓഗസ്റ്റ് 20 ന് ജനിച്ചവരുടെ ഫലം അഭിവൃദ്ധി വർദ്ധിക്കകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട ബിസിനസ്സ് അവസരങ്ങൾ ...